സിദ്ധാർഥ് മൽഹോത്രയുടെയും ജാൻവി കപൂറിന്റെയും ഹിന്ദി സിനിമ ‘പരം സുന്ദരി’യിൽ മലയാളി താരം പ്രിയ വാര്യറെ കണ്ടതിന്റെ ആശ്ചര്യത്തിലാണ് മലയാളികൾ. സിനിമയിലെ ഒരു പാട്ട് സീനിൽ വന്നുപോവുക മാത്രമാണ് പ്രിയ ചെയ്യുന്നത്.
മിന്നായം പോലെയാണ് നടി എത്തുന്നതെങ്കിലും ഈ സിനിമയിൽ ജാൻവിക്ക് പകരം പ്രിയയെ കാസ്റ്റ് ചെയ്തുകൂടായിരുന്നോ എന്നാണ് ആരാധകർ ചോദിക്കുന്നത്.
വെള്ളയും പിങ്കും നിറത്തിലുള്ള സാരിയിൽ സിദ്ധാർത്ഥ് മൽഹോത്രയുടെ തൊട്ടുപിന്നിൽ ഒരു റൊമാന്റിക് ഗാനത്തിലാണ് പ്രിയ പ്രത്യക്ഷപ്പെടുന്നത്. സംഭാഷണങ്ങളേതുമില്ലാതെ ഒരു പുഞ്ചിരി മാത്രം നൽകി താരം സീൻ വിടുന്നു.
ഇത്രയും ചെറിയ റോൾ ചെയ്യാൻ പ്രിയ എങ്ങനെ തയാറായി എന്നും ചര്‍ച്ചകള്‍ ഉയരുന്നുണ്ട്. ജാൻവി കപൂറിന് പകരം പ്രിയ വാര്യരെ പരം സുന്ദരിയില്‍ നായികയായി കാസ്റ്റ് ചെയ്യാമായിരുന്നു എന്നും അഭിപ്രായപ്പെടുന്നവരുണ്ട്. മലയാളം തീരെ വശമില്ലാത്ത ജാന്‍വിയെക്കാള്‍ എത്രയോ ഭേദമാണ് മലയാളിയായ പ്രിയ വാര്യര്‍ എന്നാണ് ആരാധകരുടെ ചോദ്യം.